പട്ടാമ്പി: രേഖകളില്ലാതെ കാറില്‍ കടത്തിയ 56 ലക്ഷംരൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍. മലപ്പുറം മാറാഞ്ചേരി പ്രമോദിനെ(42)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോയമ്പത്തൂരില്‍നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറില്‍ പണവുമായി വരികയായിരുന്നു. സീറ്റിനിടയിലെ രഹസ്യഅറയില്‍ ബാഗിലാക്കിയാണ് 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
വാഹനപരിശോധനക്കിടെ കുലുക്കല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്താണ് കുഴല്‍പ്പണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ദേഷേബ്കുമാര് ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊപ്പം എസ്ഐ എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments