തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തില്‍ ഇത്തവണ എല്‍ഡിഎഫ് യോഗം വിയര്‍ക്കും. വിരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. ഇതിന് പുറമേ എന്‍സിപി കൂടി രംഗത്തെത്തിയതാണ് കാര്യങ്ങള്‍ കുഴയ്ക്കുന്നത്.
സാധാരണയായി വല്യേട്ടനായ സിപിഎമ്മും ചെറിയേട്ടനായ സിപിഐയൂം കൂടി സീറ്റ് വിഭജനത്തില്‍ മുഖ്യ തീരുമാനം എടുക്കുന്നതാണ് പതിവ്. എന്നാല്‍ തങ്ങള്‍ക്ക് സീറ്റിനും അവകാശമുണ്ടെന്ന് പറഞ്ഞ് ഇത്തവണ എന്‍സിപിയും കൂടി രംഗത്തെത്തിയിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടിയേ തീരൂവെന്ന് എന്‍സിപി പ്രസിഡണ്ട് ടി.പി.പീതാംബരന്‍ പറഞ്ഞു. പത്തനംതിട്ട സീറ്റിലാണ് എന്‍സിപിയുടെ കണ്ണ്.
ജയസാധ്യത കുറവാണെങ്കിലും കേരളത്തില്‍ ലോക്‌സഭാ ഇലക്ഷനില്‍ പ്രാതിനിധ്യം നേടുകയെന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. മഹാരാഷ്ട്രയില്‍ സിപിഎം ഇത്തവണ എന്‍സിപിയുടെ കൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മഹാരാഷ്ട്രയില്‍ സിപിഎമ്മിന് ഒരു സീറ്റ് നല്‍കി പത്തനംതിട്ട സീറ്റ് കൈക്കലാക്കുകയെന്നതാണ് എന്‍സിപി തന്ത്രം. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മറ്റേതെങ്കിലുമൊരു സീറ്റ്. കേരള കോണ്‍ഗ്രസ് ബിയുമായുള്ള ലയനം തിരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കും.ലയനം നേരത്തേ പൂര്‍ത്തിയാവുകയും പത്തനംതിട്ട സീറ്റ് ലഭിക്കുകയും ചെയ്താല്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ മല്‍സരിച്ചേക്കാനും സാധ്യതയുണ്ട്.
Post Your Comments