ജമ്മുകാശ്മീര്‍: പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ പ്രതിക്ഷേധം. ചാവേര്‍ ആക്രമണത്തില്‍ പ്രതിക്ഷേധിച്ച്് ജമ്മുവില്‍ പലയിടത്തും പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മെഴുകുതിരികള്‍ തെളിയിച്ച് വീരമൃത്യു വരിച്ച ജവാന്മാരോട് അവര്‍ ആദരവ് പ്രകടിപ്പിച്ചു. താഴ്‌വരയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെയും തീവ്രവാദത്തിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിക്ഷേധം.
വിവിധ രാഷ്ട്രീയ-സാമൂഹിക-സര്‍വീസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധ പ്രകടനങ്ങള്‍ നടന്നത്. ബജ് രംഗ് ദള്‍, ശിവസേന, ദോഗ്ര ഫ്രണ്ട് എന്നീ സംഘപരിവാര്‍ സംഘടനകള്‍ വിവിധയിടങ്ങളില്‍ യോഗം സംഘടിപ്പിച്ചു. ജമ്മു-കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള എല്ലാ കോടതികളുടേയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച് പ്രതിഷേധത്തില്‍ പങ്കാളിയായി.
ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദുപരിഷത് രംഗത്തെത്തി. ലീല കരണ്‍ ശര്‍മ ഉള്‍പ്പെടെ മുതിര്‍ന്ന വിഎച്ച്പി നേതാക്കള്‍ അടിയന്തര അനുശോചന യോഗം സംഘടിപ്പിക്കുകയും വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. ജവാന്മാരോടുള്ള ആദരസൂചകമായി ജമ്മുവില്‍ വിഎച്ച്പി വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.
Post Your Comments