പാണ്ടിക്കാട്: കഴിഞ്ഞ മാസം പാണ്ടിക്കാട് പൂളമണ്ണയില്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് നെടുമ്പ യൂസഫ് (56) ആണെന്നൊരു വ്യാജ പ്രചരണം ഉണ്ടായി. എന്നാല്‍ ഈ മാസം അത് യാഥാര്‍ത്ഥ്യമാകുമെന്ന് ആരും കരുതിക്കാണില്ല. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ചുമട്ടുതൊഴിലാളിയായ യൂസഫിനാണ് ലഭിച്ചത്. സമ്മാനര്‍ഹമായ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ മാസം സമീപ പ്രദേശമായ തുവ്വൂരില്‍ വിറ്റ ടിക്കറ്റിന് 80 ലക്ഷം അടിച്ചപ്പോള്‍ യൂസഫ് എടുത്ത ടിക്കറ്റിനാണ് ലഭിച്ചതതെന്ന് വ്യാജ പ്രചാരണം ഉണ്ടായിരുന്നു.
Post Your Comments