KeralaLatest News

കാണാൻ കൊതിച്ച കൺമണിയെ കാണാനാകാതെ അവൾ മടങ്ങി; അവയവങ്ങൾ ദാനം ചെയ്ത് ഭര്‍ത്താവ്

വെല്ലൂര്‍: കൂഡല്ലൂരു ഭുവാനഗിരി ബഗലന്താന സ്വദേശികളാണ് ഗൗതം രാജും കോകിലയും. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ഭാരക്കുറവ് മൂലം വളരെയധികം യാതനകള്‍ കോകില സഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രസവിക്കുന്നതിന് ഡോക്ടർമാർ നിശ്ചയിച്ചിരുന്ന തീയതിയ്ക്ക് മുന്നെയാണ് അവരെ വെല്ലൂരിലെ സിഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ഫെബ്രുവരി 5ന് കോകിലയുടെ ആ​രോ​ഗ്യനില വളരെ മോശമാകുകയും ചുഴലി പോലെ അനുഭവപ്പെടാനും തുടങ്ങി. ഉടൻ തന്നെ ഡോക്ടര്‍മാർ അവശ്യമായ മരുന്നുകൾ കോകിലക്ക് നൽകിയെങ്കിലും ഓരോ മിനിട്ട് കഴിയുന്തോറും അവരുടെ ആ​രോ​ഗ്യ നില കൂടുതൽ വഷളായി. ഒടുവിൽ കോകിലയെ പ്രസവ മുറിയിലേയ്ക്ക് മാറ്റുകയും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

എന്നാൽ പ്രസവ ശേഷം അബോധാവസ്ഥയിലായ കോകിലക്ക് സെറിബ്രല്‍ ഹെമറേജ്(തലച്ചേറിലെ ധമനികള്‍ പൊട്ടുന്ന രോഗം) ഉണ്ടാകുകയും ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പ്രണയ ദിനമായ ഇന്നലെ പുലര്‍ച്ചെ 3.37 ഓടെയാണ് കോകിലയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടർന്നാണ് ഭർത്താവ് ആ തീരുമാനം എടുത്തത്. കോകിലയുടെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയ്ക്കും, കരളും കണ്ണുകളും സിഎംസി ആശുപത്രിയിലെ രോ​ഗികൾക്കും ആയി കൈമാറിയിട്ടുണ്ട് കഴിഞ്ഞ വര്‍ഷം മെയിൽ ആണ് ഗൗതം രാജും,കോകിലയും വിഹാതിരായത്. പെൺകുഞ്ഞിനാണ് കോകില ജന്മം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button