കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി നയിച്ച കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പി.ജെ ജോസഫിന്റെ അസാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്നു യാത്രാ സമാപനം. കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ മാസം 24 ന് കാസര്‍കോട് നിന്ന് ആരംഭിച്ച കേരള യാത്രക്കാണ് ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപനം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിയിലെ വിഭാഗീയത സജീവമായിരിക്കെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പി.ജെ ജോസഫ് സമാപനത്തില്‍ പങ്കെടുക്കാത്തതിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ലോക കേരളസഭയില്‍ പങ്കെടുക്കാനാണ് ദുബൈയില്‍ എത്തിയതെന്ന് പി.ജെ ജോസഫ് ദുബൈയില്‍ പ്രതികരിച്ചു.
മോന്‍സ് ജോസഫ് ഉള്‍പ്പെടെ ജോസഫ് വിഭാഗം നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കെ.എം മാണിയും പാര്‍ട്ടി എം.എല്‍.എമാരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
Post Your Comments