ന്യൂഡൽഹി : ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ‘പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യൻ സുരക്ഷ സേനയ്ക്കും ജനങ്ങൾക്കൊപ്പവും ഇസ്രയേൽ ഉറച്ചു നിൽക്കുന്നു’വെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.
പാക് ഭീകരാക്രമണത്തെ അപലപിച്ച് നേരത്തെ തന്നെ ലോക രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണയറിയിച്ചിരുന്നു. അമേരിക്ക , ബ്രിട്ടൻ , അഫ്ഗാനിസ്ഥാൻ , ശ്രീലങ്ക,മാലിദ്വീപ് , നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.ഭീകരാക്രമണത്തെ ശക്തിയുക്തം എതിർത്ത ലോക രാഷ്ട്രങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ ക്രൂരതയ്ക്ക് ശക്തമായിത്തന്നെ ഇന്ത്യ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments