സര്‍ക്കാരിനു കീഴിലെ ആദ്യ ഫോര്‍ കെ തിയേറ്റര്‍, അന്തരിച്ച സിനിമ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവ സൂചകമായി ലെനിന്‍ സിനിമാസ് എന്ന പേരില്‍ പണി പൂര്‍ത്തിയാക്കുന്നു. അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. ഈ മാസം 27ന് തിയേറ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിരുവന്തപുരത്തെ ആദ്യ ഫോര്‍ കെ തിയേറ്റര്‍ ആണ് ഇത്. രണ്ടു കോടി രൂപയാണ് തിയേറ്ററിന്റെ നിര്‍മാണ ചിലവ് .150 സീറ്റുകളാണ് തിയേറ്ററില്‍ ക്രമീകരിച്ചിരിക്കുന്നത്. കെഎഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയേറ്ററും ലെനിന്‍ സിനിമാസ് ആണ്.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന രാജേന്ദ്രന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്ന ഈ തിയേറ്ററിന് അദ്ദേഹത്തിന്റെ പേരു തന്നെ നല്‍കിയാണ് സര്‍ക്കാര്‍ ആദരവ് പ്രകടിപ്പിച്ചത്.
ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്‌ക്രീന്‍, 3 ഡി സംവിധാനം എന്നിവയും തിയേറ്ററിന്റെ പ്രത്യേകതകളാണ്.
Post Your Comments