Latest NewsKerala

ലെനിന്‍ രാജേന്ദ്രന്‍റെ സംസ്കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്റെ സംസ്കാരം നാളെ. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം.മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലെനിന്‍ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 67 വയസായിരുന്നു.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി രണ്ട് ആഴ്ച കഴിഞ്ഞാണ് അദ്ദേഹം മരണത്തിന് കീഴങ്ങിയത്. വിധേയനായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ എംബാം. ശേഷം മൃതദേഹം വൈകിട്ട് നാല് മണിക്കുള്ള വിമാനത്തില്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.

ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദര്‍ശനം ഉണ്ടാക്കും.ചികിത്സാചെലവ് അടയ്ക്കുന്നതിന്റെ പേരില്‍ മൃതദേഹം വിട്ട് നല്‍കാന്‍ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button