കൊച്ചി:ശബരിമല യുവതി പ്രവേശനവിധി പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി-ആര്‍.എസ്.എസ്.സംസ്ഥാന നേതൃത്വങ്ങള്‍ എന്‍.എസ്.എസിന് ഉറപ്പ് നല്‍കിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍.എസ്.എസിനു പിന്തുണയുമായി വിവിധ ഹൈന്ദവ സംഘടനകളുടെയും പന്തളം കൊട്ടാരം ബ്രാഹ്മണ സഭകളുടെയും പിന്തുണയുണ്ട്. പുന:പരിശോധന തള്ളുന്ന പക്ഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും പ്രധാനമന്ത്രിയെ കാണാനാണ് തീരുമാനം.അദ്ദേഹത്തിന് നല്‍കാനായുള്ള ഓര്‍ഡിനന്‍സിന്റെ കരട് രേഖ തയ്യാറാക്കല്‍ നടന്നുക്കൊണ്ടിരിക്കുകയാണ്.എന്‍.എസ്.എസിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരന്റെ മേല്‍നോട്ടത്തിലാണ് കരട് രേഖ തയ്യാറാക്കുന്നത്.
Post Your Comments