ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ ആതുര സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ആരംഭിച്ച ഫ്‌ലോട്ടിങ് ഡിസ്‌പെന്‍സറി മന്ത്രി കെ കെ ശൈലജ ഫ്‌ലാഗ് ഓഫ് ചെയ്തു. മാതാ ജെട്ടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഡിസ്‌പെന്‍സറിയില്‍ ഒരു ഡോക്ടര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനവും അവശ്യമരുന്നുകളും ലഭിക്കും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഓരോ പ്രദേശത്തും നിശ്ചിതസമയത്ത് ഒപി സൗകര്യം ലഭിക്കും.
വെളിയനാട് ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളിലും പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി പഞ്ചായത്തുകളിലും ഡിസ്‌പെന്‍സറി എത്തും.
Post Your Comments