വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കൻ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.
Post Your Comments