ചാലക്കുടി: കോണ്‍ഗ്രസില്‍ ചാലക്കുടി സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്‍. കഴിഞ്ഞ തവണ വിട്ടുകൊടുത്ത ചാലക്കുടി മണ്ഡലം തിരികെ വേണമെന്നാണ് ധനപാലന്റെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂരും ചാലക്കുടിയും വെച്ചുമാറിയതാണ് ഇരു മണ്ഡലങ്ങളും നഷ്ടമാകാന്‍ കാരണമായതെന്നും ധനപാലന്‍ പറഞ്ഞു.
ചാലക്കുടിയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ചാലക്കുടിയിലല്ലാതെ മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്നാണ് ധനപാലന്റെ നിലപാട്. ഇക്കാര്യം ഹൈക്കമാന്‍ഡിനെയും കെപിസിസിയെയും അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ ചാലക്കുടിയില്‍ നിന്ന് മാറേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും ധനപാലന്‍ പറഞ്ഞു.
2009ല്‍ 72000 വോട്ടിന് കെപി ധനപാലന്‍ ജയിച്ച ചാലക്കുടി കഴിഞ്ഞ തവണ പി.സി.ചാക്കോയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. തൃശൂരും ചാലക്കുടിയും വച്ചുമാറിയതാണ് രണ്ടിടത്തും തോല്‍ക്കാന്‍ കാരണമെന്നും ധനപാലന്‍ പറയുന്നു. ഇക്കാര്യം നേതൃത്വത്തിനും ബോധ്യമുണ്ട്. നേതൃത്വത്തിന്റെ സമ്മര്‍ദം മൂലമാണ് തൃശൂരില്‍ മല്‍സരിച്ചത്. എം പിയെന്ന നിലയില്‍ അഞ്ചു വര്‍ഷക്കാലം ചാലക്കുടി മണ്ഡലത്തില്‍ സജീവമായിരുന്നു താനെന്നും ധനപാലന്‍ ചൂണ്ടിക്കാട്ടുന്നു. 2001ലും 2014ലും പാര്‍ട്ടി നിര്‍ദേശം മാനിച്ച് മണ്ഡലം വിട്ടുകൊടുത്ത തന്റെ ആത്മാര്‍ഥത ഇക്കുറി പാര്‍ട്ടി കാണാതെ പോകില്ലെന്ന പ്രതീക്ഷയിലാണ് കെപി ധനപാലന്‍.
Post Your Comments