Latest NewsKerala

അമ്മയുടെ മുന്നിൽവെച്ച് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ

പത്തനംതിട്ട : അമ്മയുടെ മുന്നിൽവെച്ച് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കീക്കൊഴൂര്‍ മാടത്തേത്ത് തോമസ് ചാക്കോ (ഷിബു) യ്ക്കാണ് ശിക്ഷ വിധിച്ചത്. റാന്നി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരന്റെ മക്കളായ മെല്‍ബിന്‍ (7 വയസ്സ്), മെബിന്‍ (3 വയസ്സ് ) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.  കീക്കൊഴൂര്‍ മാടത്തേത്ത് സൈബുവിന്റെ മക്കളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ രക്ഷിക്കുന്നതിനു ശ്രമിക്കുന്നതിനിടെ സൈബുവിന്റ ഭാര്യ ബിന്ദുവിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button