NewsInternational

വത്തിക്കാന്‍ സ്ഥാനപതിക്കെതിരെ പരാതിയുമായി ജീവനക്കാരന്‍

പാരിസ്: ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ലൈംഗികമായി സ്പര്‍ശിച്ചുവെന്ന പരാതിയുമായി പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരന്‍ രംഗത്ത്. പാരീസിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയാണ് ലൈംഗികാതിക്രമത്തിന് അന്വേഷണം നേരിടുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറ്റി ഹാളില്‍ പുതുവര്‍ഷ പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് തെറ്റായ രീതിയില്‍ സ്പര്‍ശനം ഉണ്ടായി എന്നാണ് പരാതി. നിരവധി തവണ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് തെറ്റായ രീതിയില്‍ സ്പര്‍ശനം സഹിക്കേണ്ടി വന്നുവെന്ന് പരാതി വിശദമാക്കുന്നു.അന്വേഷണത്തെക്കുറിച്ച് ഫ്രാന്‍സിലെ വത്തിക്കാന്‍ ഓഫീസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് സഭയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button