Latest NewsIndia

വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക്

കൊച്ചി; ശ്രീലങ്കയിൽ നിന്നുള്ള പുനർ കയറ്റുമതിയെന്ന നിലയി്ൽ വിയറ്റ്നാമിൽ നിന്നുള്ള 1800-2000 ടണ്ണിലേറെ വരുന്ന കുരുമുളക് ഇന്ത്യൻ തുറമുഖങ്ങളിലേയ്ക്ക് എത്തുന്നു .

ഇതോടെ കേരളത്തിലെ കുരുമുളക് കർഷകർക്ക് വിലത്തകർച്ച രൂക്ഷമായകും. കോടിക്കണക്കിന് രൂപ തീരുവ ഇനത്തിൽ രാജ്യത്തിന് നഷ്ടമാകുകയും ചെയ്യും .

വിയറ്റ്നാമിൽ നിന്ന് കുരുമുളക് കൊളംബോയിൽഎത്തിച്ചശേഷം മൂല്യ വർധന വരുത്താതെ ശ്രീലങ്കൻ ഉത്പന്നമെന്ന നിലയിൽ ഇന്ത്യയിലേക്ക് അയക്കുകയാണ് ചെയ്യുക.

ചെന്നൈ, തൂത്തുക്കുടി, കൃഷ്ണപട്ടണംഎന്നീ തുറമുഖങ്ങളിലേക്ക് എത്തിക്കുകയും ശേഷം രാജ്യ്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് കയറ്റി അയക്കുകയുമാണ് സ്ഥിരം പരിപാടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button