Latest NewsInternational

ഗർഭസ്ഥശിശുവിൽ ശസ്ത്രക്രിയ നടത്തി തിരികെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു

ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞില്‍ ശസ്ത്രക്രിയ നടത്തി തിരികെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച് വൈദ്യശാസ്ത്രം. ഇംഗ്ലണ്ടിലെ എസെകക്സ് സ്വദേശിയായ 26കാരി ബഥൈൻ സിംപ്സൺ എന്ന യുവതിയിലാണ് ഭ്രൂണാവസ്ഥയിൽത്തന്നെ ശസ്ത്രക്രിയ നടത്തിയത്. വൈദ്യശാസ്ത്ര ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബെഥൈൻ ഗർഭിണിയാകുന്നത്. എന്നാല്‍ കുഞ്ഞിന്‍റെ നട്ടെല്ലിന് വളര്‍ച്ച ഇല്ലായിരുന്നു ‘സ്പൈന ബഫീഡിയ’. 20-ാമത്തെ ആഴ്ചയിലാണ് ഡോക്ടര്‍ ഇത് കണ്ടെത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ ദമ്പതികളോട് മൂന്ന് വഴികള്‍ പറഞ്ഞു. കുഞ്ഞിനെ കളയുക, ഈ അവസ്ഥയില്‍ പ്രസവിക്കുക, ഭ്രൂണാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തുക. അങ്ങനെ മൂന്നമത്തെ വഴി ദമ്പതികള്‍ സ്വീകരിക്കുകായായിരുന്നു. ഡിസംബറിലാണ് ബഥൈന്‍റെ ഗർഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ നട്ടല്ലിന്റെ വൈകല്യം പരിഹരിച്ചതും ശേഷം തിരികെ കുഞ്ഞിനെ ഗർഭപാത്രത്തില്‍ നിക്ഷേപിച്ചതും. ഇപ്പോള്‍ ഗർഭസ്ഥശിശുവിന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞ് ചവിട്ടുന്നത് അറിയുന്നുണ്ടെന്ന് ബഥൈനും പറഞ്ഞു.

shortlink

Post Your Comments


Back to top button