KeralaLatest News

ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തിപരമായ കുറിപ്പ് : സിറോ മലബാര്‍ സഭ നിയമ നടപടികളിലേയ്ക്ക്

കൊച്ചി : ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തിപരമായ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ച സഭയെ അപമാനിക്കുന്ന നീക്കങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ. അതിരൂപതാ സുതാര്യതാ പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ക്കെതിരേയാണ് മാനനഷ്ടക്കേസിന് സഭ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കത്തോലിക്ക സഭയില്‍ സുതാര്യത ആവശ്യപ്പെട്ട് രംഗത്ത് വന്ന സംഘടനയാണ് അതിരൂപതാ സുതാര്യതാ പ്രസ്ഥാനം.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരെ ശക്തമായ നിലപാടെടുക്കുകയും ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തിരുന്ന എ.എം.ടി. എന്ന സംഘടനയുടെ കണ്‍വീനര്‍മാരായ റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി എന്നിവര്‍ക്കാണ് സിറോ മലബാര്‍ സഭാ സിനഡിന്റെ പേരില്‍ വക്കീല്‍ നോട്ടിസ് ലഭിച്ചത്. ഇരുവരുടേയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സിറോ മലബാര്‍ സഭയുടേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള മെത്രാന്മാരുടേയും പ്രതിച്ഛായ്ക്ക് ഗുരുതരമായ ആഘാതം സൃഷ്ടിച്ചുവെന്നാണ് ആരോപണം. ഒരു കോടി രൂപ വീതമാണ് നഷ്ടപരിഹാരം ഫയല്‍ ചെയ്തിരിക്കുന്നത്.

സിറോ സഭയുടെ 12 ദിവസത്തെ സിനഡില്‍ സഭയില്‍ കര്‍ശന അച്ചടക്ക നടപടികളും പെരുമാറ്റച്ചട്ടവും വരെ നിശ്ചയിച്ച് പ്രഖ്യാപിച്ചു. എന്നാല്‍, ഈ സിനിഡ് പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി മെത്രാന്മാരെയും സഭയേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് എഎംടിഎ കണ്‍വീനര്‍മാരായ റിജു കാഞ്ഞൂക്കാരനും ഷൈജു ആന്റണിക്കും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button