Latest NewsIndia

ശബരിമല കേസ് ; സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി  : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നും ഈ വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിലക്ക് ശബരിമല ക്ഷേത്രത്തിലെ അവിഭാജ്യമായ ആചാരമല്ല. പുനഃപരിശോധന ഹർജിയിൽ എഴുതി നൽകിയ വാദത്തിലാണ് സർക്കാർ ഇത്തരം നിലപാടുകൾ കോടതിയെ അറിയിച്ചത്.

അതേസമയം കുംഭമാസ പൂജക്കായി ശബരിമല നടതുറന്ന ആദ്യദിനം തിരക്കൊഴിഞ്ഞ രീതിയിലായിരുന്നു സന്നിധാനം. യുവതികൾ ദർശനത്തിനെത്തും എന്ന സാധ്യത കണക്കിലെടുത്ത് ജാഗ്രതയിലാണ് പോലീസ്. അതേസമയം സന്നിധാനത്ത് നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ പോലീസ് അയവുവരുത്തി.തിരക്കൊഴിഞ്ഞ സന്നിധാനത്ത് സുഖദർശനം നടത്തിയാണ് തീർഥാടകർ മടങ്ങുന്നത്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട അഭ്യുഹങ്ങൾ നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് സന്നിധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button