ന്യഡല്‍ഹി : റഫാലിനെ കുറിച്ചുള്ള വിവാദങ്ങള്‍ പുകയുമ്പോള്‍ ബെംഗളൂരുവില്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. ഫ്രഞ്ച് വ്യോമസേനയുടെ റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ് ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്.
വ്യോമസേനയുടെ ഉപമേധാവി എയര്‍ മാര്‍ഷല്‍ വിവേക് ചൗധരി ഉള്‍പ്പെടെ ഇന്ത്യയിലെ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ റഫാല്‍ വിമാനങ്ങള്‍ പറത്തും. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഏവിയേഷന്‍ എക്സിബിഷനും എയര്‍ ഷോയുമാണ് എയറോ ഇന്ത്യ. 1996ലാണ് എയറോ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ചത്. അതേസമയം ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന
ആദ്യ റഫാല്‍ യുദ്ധ വിമാനം ഈ വര്‍ഷം അവസാനം എത്തും. സെപ്റ്റംബര്‍ മാസത്തില്‍ വിമാനം ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ മാസത്തില്‍ വിമാനം ഇന്ത്യയിലെത്തുമെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
Post Your Comments