Latest NewsIndia

പുല്‍വാമയില്‍ മരണം 40 കവിഞ്ഞു; സ്ഫോടനമുണ്ടാക്കിയത് അത്യുഗ്ര വിസ്ഫോടന ശേഷിയുളള ‘റോഡ്സൈഡ് ബോബ്’

പുല്‍വാമ:  രാജ്യത്തെ വേദനിപ്പിച്ച പുല്‍വാമയിലെ ജയ്ഷെ ഭീകരന്‍റെ അക്രമണത്തില്‍ സ്ഫോടനമുണ്ടാക്കാനായി ഉപയോഗിക്കപ്പെട്ടത് അത്യുഗ്ര വിസ്ഫോടന ശേഷിയുളള ‘റോഡ്സൈഡ് ബോബ്’ ആണെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നല്‍പ്പതിലേറെ സെെനീകരാണ് ഭീകാരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. 2500 ഓളം സെെനികരെ വഹിച്ചുകൊണ്ട് വരികയായിരുന്ന വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ജയ്ഷെ ആല്‍മഹത്യ സംഘത്തിലെ ആദില്‍ എന്ന ത്രീവ്രവാദി കൊണ്ട് ഇടിക്കുകയായിരുന്നു. മരണസംഖ്യ എത്രയാണെന്ന് സിആര്‍പിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമത്തിനായി റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (IED) ഭീകരര്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.

കാര്‍ ബോംബ് ആക്രമണങ്ങള്‍ നടത്താന്‍ ഇറാക്കിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് പുല്‍വാമ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമ്മദ് ധര്‍ ഉപയോഗിച്ചത്. ഭീകരരും ഗറില്ലാ ഗ്രൂപ്പുകളുമാണ് അത്യന്തം അപകടകരമായ ഇത്തരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത്. സൈന്യം ഉപയോഗിക്കുന്ന തരം ആര്‍ട്ടിലറി ഷെല്ലുകളിലോ മറ്റ് തരം ബോംബുകളിലോ സ്ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചാണ് ഭീകരര്‍ IED തയ്യാറാക്കുന്നത്.

വാഹനം ഇടിക്കുന്നതിന്‍റെ ആഘാതത്തില്‍ ഡിറ്റണേറ്റര്‍ പ്രവര്‍ത്തിച്ച്‌ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കും. വലിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ കൂടി ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിറയ്ക്കുക കൂടി ചെയ്യുന്നതോടെ IEDയുടെ ആഘാതശേഷി കൂടുതല്‍ ഭീകരമാകും. ഒരുപക്ഷേ ലക്ഷ്യം കാണുന്നതിന് മുമ്ബ് പൊട്ടിത്തെറിച്ചെന്നും വരാം. റോഡ്സൈഡ് ബോംബുകള്‍ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ജെയ്ഷെ ഭീകരന്‍ അദില്‍ അഹമ്മദ് ധര്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്കോര്‍പിയോ കാറില്‍ ഇരുനൂറ് കിലോഗ്രാമിലേറെ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button