ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മക്കയിലെ വിശുദ്ധ ഹറമിലെത്തി വിശുദ്ധ കഅ്ബയില്‍ പ്രാര്‍ഥന നടത്തി. മക്കയില്‍ നടക്കുന്ന വികസനപദ്ധതികള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിരീക്ഷിക്കുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. വിശുദ്ധ കഅബയുടെ മുകളില്‍ കയറി ഹറം പള്ളിയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വീക്ഷിച്ചു.റോയല്‍ കമ്മിഷന്‍ ബോര്‍ഡ് മീറ്റിങ്ങിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തു. ഹറമില്‍ നടക്കുന്ന വികസനപദ്ധതികളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് യോഗം മക്കയിലെ സഫ കൊട്ടാരത്തിലായിരുന്നു നടന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവ് വിഭാവനം ചെയ്ത, തീര്‍ഥാടകര്‍ക്കായി പുണ്യനഗരിയില്‍ നടക്കുന്ന വികസന പദ്ധതികളുടെ മേല്‍നോട്ടം സൗദി റോയല്‍ കമ്മിഷനാണ്.
Post Your Comments