ന്യൂഡൽഹി: ഡൽഹി ആന്ധ്രപ്രദേശ് ഭവനു മുന്നില്‍ ഒരു ദിവസത്തെ നിരാഹാരസമരമായ ധര്‍മ്മ പൊരാട്ട ദീക്ഷ നടത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സമരത്തിനെ അനുകൂലിച്ചെത്തിയത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്. ബിജെപി പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമെല്ലാം ചന്ദ്രബാബുവിനായി അണിനിരന്നിരുന്നു. എന്നാല്‍ മായാവതിയും മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഇതില്‍ നിന്ന് വിട്ടുനിന്നു.
ഇതോടെ ചന്ദ്രബാബു നായിഡുവും മായാവതിയും തമ്മില്‍ ഒന്നിച്ചു പോവില്ലെന്നതിന്റെ സൂചനയാണ് ഈ വിട്ട് നില്‍ക്കലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ബിഎസ്പിയെ ടിഡിപിയിലെ നേതാക്കള്‍ ക്ഷണിച്ചിരുന്നെന്ന് പറയുന്നു.രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, ഫാറൂഖ് അബ്ദുള്ള, ത്രിണമൂല്‍ കോണ്‍ഗ്രസ് ഡെരേക് ഒബ്രിന്‍, അരവിന്ദ് കേജ്രിവാള്‍, ശരദ് പവാര്‍,മുലായം സിങ് യാദവ്, എന്നിവരെല്ലാം എത്തിയെങ്കിലും മായാവതിയോ ബിഎസ്പിയില്‍ നിന്ന് ആരും തന്നെ പങ്കെടുത്തിരുന്നില്ല.
ഇതാദ്യമായല്ല മായാവതി നായിഡുവിനെ അവഗണിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദില്ലിയിലെ മായാവതിയുടെ വസതിയില്‍ വച്ച് കണ്ട നായിഡുവിന് നല്ല സമീപനമല്ല ലഭിച്ചത്. മായാവതി കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നു. രാഹുലും നായിഡുവും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും ഇതിന് മായാവതിക്ക് അതൃപ്തി ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.എന്നാല്‍ ബിഎസ്പി മറ്റ് പ്രതിപക്ഷ കക്ഷികളോട് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്.
Post Your Comments