KeralaLatest News

കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖല ജാഥക്ക് നിമിഷങ്ങള്‍ക്കകം തുടക്കം കുറിക്കും

തിരുവനന്തപുരം :   എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് മുന്നോടിയായുളള തെക്കന്‍ മേഖല ജാഥക്ക് നിമിഷങ്ങള്‍ക്കകം തുടക്കമാകും . സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. പൂജപ്പുര മൈതാനിയില്‍ സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്‌ ഒദ്യോഗികമായ തുടക്കം കുറിച്ചാണ് കേരള സംരക്ഷണ യാത്ര ആരംഭിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നായകനായ തെക്കന്‍ മേഖലാ ജാഥയും , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നായകനായ വടക്കന്‍ മേഖലാ ജാഥയുമാണ് പര്യടനം നടത്തുക.

ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്‌.

മാര്‍ച്ച്‌ രണ്ടിന്‌ തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button