മാനന്തവാടി•സംസ്ഥാന സര്‍ക്കാരിന്റെ പ്രളയകാല പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പ്രളയകാലത്തെ സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് കുമ്മനം പറഞ്ഞു. മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയുടേയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാഭരണ കൂടങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണ്. വയനാടിന്റെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും കുമ്മനം വാഗ്ദാനം ചെയ്തു. യൂണിസെഫും വികാസപീഡിയയും ചേര്‍ന്ന് നടത്തിയ ‘പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും’ എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
Post Your Comments