Latest NewsIndia

ഭീ​ക​രാ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ എ​ണ്ണം 30 ആ​യി

ജ​മ്മു: പു​ല്‍​വാ​മ​യി​ല്‍ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 30 ജ​വാ​ന്മാർ കൊല്ലപ്പെട്ടു. ഉ​ഗ്ര​ശേ​ഷി​യു​ള്ള ഐ​ഇ​ഡി ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ആക്രമണത്തിൽ പരിക്കേറ്റവരിൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മായി തുടരുകയാണ്. അതിനാൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​വ​ന്തി​പ്പോ​റ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഇ​തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സൈ​നി​ക​ബ​സി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു​ക​ള്‍ നി​റ​ച്ച കാ​ര്‍ ഭീ​ക​ര​ര്‍ ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. 2500 ഓ​ളം സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

എ​ഴു​പ​ത് വാ​ഹ​ന​ങ്ങ​ളാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​ല്‍​വാ​മ സ്വ​ദേ​ശി​യാ​യ ആ​ദി​ല്‍ അ​ഹ​മ്മ​ദാ​ണ് കാ​ര്‍ ഓ​ടി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ചാ​വേ​ര്‍ ആ​ക്ര​മ​ണ സ്ക്വാ​ഡി​ലെ അം​ഗ​മാ​ണ് ആ​ദി​ല്‍.
ജ​മ്മു​വി​ല്‍ നി​ന്നും ശ്രീ​ന​ഗ​റി​ലേ​ക്ക് കോ​ണ്‍​വോ​യ് ആ​യി പോ​യ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ശ്രീ​ന​ഗ​റി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button