കോഴിക്കോട് : ഉത്തരേന്ത്യയില്‍ വര്‍ഗീയത മൂര്‍ച്ചപ്പെടുത്തല്‍ ലക്ഷ്യമാക്കി നടത്തുന്ന അക്രമസ്വഭാവങ്ങളില്‍ മതേതരത്വ ചരിത്രമുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വീഴരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയര്‍. മധ്യപ്രദേശില്‍ ഗോവധം നടത്തിയതിന് മൂന്ന് പേര്‍ക്കെതിരെ രാജ്യസുരക്ഷാ കുറ്റം ചുമത്തിയ നടപടിയെ പരിഹസിച്ചായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ് സംഘപരിവാറുകാരെ പോലെയാവരുതെന്ന് അദ്ദേഹം പരിഹസിച്ചു.
ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവര്‍ ഭൂമിയില്‍ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലു വിളിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കന്നുകാലികളെ വളര്‍ത്തിയും വില്‍പ്പന നടത്തിയും ആവശ്യക്കാര്‍ക്ക് മാംസമായി നല്‍കിയും അവയുടെ തോല്‍ വില്‍പന നടത്തിയുമാണ് ജീവിക്കുന്നത് എന്നും കാന്തപുരം പറഞ്ഞു.
തൊഴിലില്ലായ്മ കാരണം ദശലക്ഷക്കണക്കിന് മനുഷ്യര്‍ പ്രയാസപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റണ്ടുകളായി നാല്‍ക്കാലി കൃഷിയിലും, മാംസ വില്‍പ്പനയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും കാന്തപുരം പറഞ്ഞു.
Post Your Comments