Latest NewsKerala

വർദ്ധിപ്പിച്ച നിരക്കിലുള്ള പെൻഷൻ മാർച്ചിൽ മുൻകൂർ നൽകും

തിരുവനന്തപുരം•വർദ്ധിപ്പിച്ച നിരക്കിലുള്ള പെൻഷൻതുക മാർച്ച് മാസത്തിൽ മുൻകൂറായി നൽകാൻ സർക്കാർ തീരുമാനം. ഡിസംബർ 2018 മുതൽ ഏപ്രിൽ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനും മാർച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കൾക്ക് നൽകും. ഇതിനൊപ്പമാണ് വർദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രിൽ മാസത്തെ പെൻഷൻ മുൻകൂറായി നൽകുന്നത്. സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ 100 രൂപ വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെൻഷൻ നൽകുന്നതിനുള്ള ചെലവ്.

പെൻഷനുളള അർഹത പരിശോധിക്കുന്നത് പെൻഷൻ നിഷേധിക്കാൻ വേണ്ടിയാണെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിലവിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു പെൻഷൻ ലഭിക്കുന്നതിന് അർഹത പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കില്ല. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.

സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കൾക്കെല്ലാം അടുത്ത ഗഡു സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button