സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം പരസ്യപ്പെടുത്തി ഗായിക അഭയ ഹിരണ്‍മയി. എട്ടുവര്‍ഷമായി വിവാഹിതനായ ഒരു പുരുഷനുമായി താന്‍ ലിവിങ് ടുഗെതറാണെന്നും ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ചാണ് ഹിരണ്‍മയി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചുവെന്നും മഞ്ഞപത്രങ്ങള്‍ അദ്ദേഹത്തിന്റെ കാമുകിയായും കുലസ്ത്രീകള്‍ കുടുംബം തകര്‍ത്തവളായും ചിത്രീകരിച്ചുവെന്നും ഹിരണ്‍മയി തന്റെ പോസ്റ്റില്‍ പറയുന്നു.
ഹിരണ്‍മയിയുമൊത്തുള്ള ഫോട്ടോകള്‍ ഗോപി സുന്ദര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളായിരുന്നു ഇരുവര്‍ക്കും അന്ന് നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനെല്ലാം ഗോപി സുന്ദര്‍ കൃത്യമായ മറുപടിയും നല്‍കിയിരുന്നു. നേരത്തെ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചപ്പോള്‍ ഭാര്യ പ്രിയയും അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘9Years Of Togetherness’ എന്ന കുറിപ്പോടെയായിരുന്നു ഗോപി സുന്ദര്‍ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയുടെ മറുപടി. ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍ എന്നും, ഇക്കാര്യം കോടതിയില്‍ അറിയിച്ചിട്ടില്ലെന്നുമായിരുന്നു പ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണരൂപം
‘2008 മുതല്‍ 2019 വരെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാള്‍ നിയമപരമായി അകപ്പെട്ട ഒന്ന്) കഴിഞ്ഞ എട്ടുവര്‍ഷമായി ബന്ധമുണ്ട്. ഞാന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.
നോക്കുമ്പോള്‍ അദ്ദേഹം ഒരു വലിയ മനുഷ്യനും അയാളെ അപേക്ഷിച്ച് ഞാനൊരു കൊച്ചുകുട്ടിയുമാണ്. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരാണ് ഞങ്ങള്‍. പക്ഷേ, പ്രണയത്തിലായ നാളു മുതല്‍ ഇന്നു വരെ സന്തോഷത്തോടെയാണ് ജീവിതം. വലിയ അസ്വാരസ്യങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.
മഞ്ഞപ്പത്രങ്ങള്‍ അദ്ദേഹത്തിന്റെ കാമുകിയായും, കുലസ്ത്രീകള്‍ കുടുംബം തകര്‍ത്തവളായും ചിത്രീകരിച്ചിട്ടുണ്ട്. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു. ഇനിയും വയ്യ. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യല്‍ പേജിലൂടെ ഇക്കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിനു നേരെ ‘പൊങ്കാല’ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.’
https://www.facebook.com/AbhayaHiranmayiOfficial/photos/a.389318664878033/563351044141460/?type=3&theater
Post Your Comments