Latest NewsIndia

തിയേറ്ററുകളിലെ ഭക്ഷണ വിലക്ക് തുടരും

ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: സിനിമാ തിയേറ്ററുകളിൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളോ , പാനീയങ്ങളോ അനുവദിക്കാത്തതിനെതിരെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

തിയേറ്ററുകളിൽ ഭക്ഷണ പദാർഥങ്ങൾക്ക് കൊള്ള നിരക്കാണ് ഈടാക്കുന്നതെന്നും കുട്ടികൾക്കോ , പ്രമേഹ രോ​ഗികൾക്കോ പോലും അമിത നിരക്ക് നൽകി തിയേറ്ററിൽ നിന്ന് വാങ്ങേണ്ട ​അവസ്ഥയാണെന്നും ഹർജിയിൽ വ്യക്തമാക്കി.

പൊതുജനങ്ങളുടെ പ്രയാസം മനസിലാക്കി ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് നിവേദനം സമർപ്പിച്ചതയും ഹർജിക്കാരൻ വ്യക്തമാക്കി.

എന്നാൽ തിയേറ്ററുകൾ സ്വകാര്യ സ്ഥാപനമാണെന്നും ഉടമകളുടെ തീരുമാനങ്ങളി്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button