തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈം ബ്രാഞ്ച്. സംഭവം നടന്ന് എട്ടുമാസം കഴിഞ്ഞിട്ടും ഹൈക്കോടതിയിലുള്ള കേസ് പൊലീസ് മറയാക്കുന്നു.
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഡ്രൈവര്‍ ഗവാസക്കറെ മര്‍ദ്ദിച്ചുവെന്ന പരാതി ശരിവച്ചാണ് ക്രൈം ബ്രാഞ്ചിന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍,അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും എഡിജിപയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസക്കറും, എഡിജിപിയുടെ മകളും നല്‍കിയിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയിലുണ്ട്. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യുകയോ, കുറ്റപത്രം നല്‍കരുതെന്ന് വിലക്കുകയോ ഹൈകോടതിയും ചെയ്തിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ക്രൈം ബ്രാഞ്ചും ആവശ്യപ്പെട്ടിട്ടില്ല. ഗവാസ്‌ക്കറെ പിന്തുണച്ച പൊലീസ് സംഘടനകള്‍ക്ക് ഇപ്പോള്‍ കേസില്‍ താല്‍പര്യമില്ല.
Post Your Comments