തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തിലെ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പഞ്ചാബിലേക്ക് പോയതോടെ രഹസ്യ മൊഴിയെടുപ്പു മുടങ്ങി. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാന്‍ തയാറാണെന്നും സുദേഷ് കുമാര്‍ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
ALSO READ: ഗവാസ്കര്‍ കേസ്; ദൃക്സാക്ഷിയെ കാണാനില്ല
സുദേഷിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണു കോടതി സമയം അനുവദിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അതനുസരിച്ചു നടപടിയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാൽ പെൺകുട്ടി പഞ്ചാബിലേക്ക് പോയതോടെ മൊഴി രേഖപ്പെടുത്താന്‍ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി. ഗവാസ്കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തും.
Post Your Comments