ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാൻ പുതിയ നടപടികളുമായി സി.ബി.എസ്.ഇ. പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് വെബ്‌സ്ട്രീമിങ്, മൂല്യ നിര്‍ണയത്തിന്റെ പുരോഗതി അപ്‌ഡേറ്റ് ചെയ്യുന്നതിന് ടെട്ര എന്ന പേരില്‍ പുതിയ അപ്ലിക്കേഷന്‍ തുടങ്ങിയ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം 15, 21 തീയതികളിലാലാണ് യഥാക്രമം 10, 12 ക്ലാസുകളിലെ പരീക്ഷ ആരംഭിക്കുന്നത്. 31 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ അയ്യായിരം കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ എണ്ണവും പ്രത്യേകം ഇത്തവണ സി.ബി.എസ്.ഇ കണക്കാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യവുമുണ്ടാകും. അതേസമയം പരീക്ഷ ഫലം കഴിഞ്ഞ തവണത്തേക്കാള്‍ ഒരാഴ്ചയെങ്കിലും മുൻപ് പ്രഖ്യാപിക്കാനും പദ്ധതിയുണ്ട്.
Post Your Comments