
മഹാരാഷ്ട്ര: തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച ബിജെപി എംഎല്‍എയെ ആദ്യഭാര്യ പരസ്യമായി മര്‍ദിച്ചു. അര്‍ണി എംഎല്‍എയും ബിജെപി നേതാവുമായ രാജു നാരായണ്‍ തോഡ്‌സമിനാണ് മര്‍ദനമേറ്റത്. എംഎല്‍എയുടെ അമ്മയും മരുമകള്‍ക്കൊപ്പം ചേര്‍ന്നതോടെ രാജു നാരായണ്‍ തോഡ്‌സമിനെതിരെ ജനങ്ങളുടെ പ്രതിഷേധമുയര്‍ന്നു. ഇതോടെ ശനിയാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് എംഎല്‍എയെ നീക്കണമെന്നും ആവശ്യമുയര്‍ന്നു.
രാജു നാരായണ്‍ തോഡ്‌സം അടുത്തകാലത്ത് ഭാര്യ അര്‍ച്ചനയെ ഉപേക്ഷിച്ച് പ്രിയ ഷിന്‍ഡേയെ വിവാഹം കഴിച്ചു.ജന്‍മദിനാഘോഷത്തിനായി രാജു നാരായണ്‍ തോഡ്‌സം രണ്ടാം ഭാര്യയ്‌ക്കൊപ്പം എത്തിയപ്പോഴാണ് അര്‍ച്ചനയും അമ്മയും ചേര്‍ന്ന് മര്‍ദിച്ചത്. ആദ്യം മര്‍ദനമേറ്റ പ്രിയയെ രക്ഷിക്കാന്‍ എത്തിയപ്പോള്‍ രാജുവിന്റെ അമ്മതന്നെയാണ് മകനെ മര്‍ദിച്ചത്. നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ പ്രചരിച്ചതോടെ അര്‍ച്ചനയ്ക്ക് നീതി ലഭ്യമാക്കണമെന്നും ഭാര്യയെ ഉപേക്ഷിച്ച എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments