
തമിഴ്‌നാട്ടില്‍ സര്‍ക്കാരിന് കീഴിലുള്ളള മെഡിക്കല്‍ സര്‍വ്വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2345 ഒഴിവുകളിലേക്കാണിപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുളളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്. തമിഴ്ഭാഷ പഠിച്ചിട്ടുള്ള ഇതര സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം.
ജനറല്‍ വിഭാഗക്കാര്‍ക്കുള്ള 634 ഒളിവുകളിലേക്ക് ഇവരെ പരിഗണിക്കും. പരസ്യനമ്പര്‍: 01/MRB/2019. 14,000 രൂപയാണ് ശമ്പളം. ജോലി സ്ഥിരപ്പെട്ടാല്‍ നിര്‍ദിഷ്ട സ്‌കെയില്‍ ശമ്പളം ലഭിക്കും. 2019 ജൂലായ് 1ന് 18-32 വയസാണ് പ്രായപരിധി. പരീക്ഷാ ഫീസ്: 700 രൂപ. www.mrb.tn.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയില്‍ ഫോട്ടോയും അപ് ലോഡ് ചെയ്യണം. ഫെബ്രുവരി 27 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
Post Your Comments