KeralaLatest News

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

പനമരം: വയനാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പനമരം നെല്ലിയമ്പം കാവടം പരേതനായ പാറമ്മൽ ഷെരീഫിന്റെ മകൻ മുഹമ്മദ് ഷനൽ (14 ) ആണ് ജീവനൊടുക്കിയത്. മുട്ടിൽ ഡബ്ലു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടവയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നി്ന്നും വിദഗ്ദ്ധ ചികിത്സക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണമടഞ്ഞു. കൽപ്പറ്റയിൽ താമസിച്ചിരുന്ന ഷനൽ രണ്ട് ദിവസം മുമ്പാണ് ക്ലാസ് ഒഴിവാക്കി പിതാവിന്റെ തറവാട്ട് വീട്ടിലേക്ക് പോയത്. അവിടെ വച്ചാണ് സംഭവം.

മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ മൂന്ന് വിദ്യാർത്ഥികൾ മരണമടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരവെയാണ് വീണ്ടും ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ തൂങ്ങി മരിച്ചിരുന്നു. വയനാട് കണിയാമ്പറ്റയിൽ പ്ലസ് വിദ്യാർത്ഥി മുഹമ്മദ് ഷമ്മാസ് (17) കഴിഞ്ഞ ഒക്ടോബറിലാണ് ആത്മഹത്യ ചെയ്തത്. ഷെബിനും മുട്ടം ഡബ്ലു.എച്ച്്.ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഇതിന് ഒരുമാസം മുൻപ്
ഷമ്മാസിന്റെ അടുത്ത സുഹൃത്തും നീർവാരം ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിയദ്യാർത്ഥിയുമായിരുന്ന മുഹമ്മദ് ഷെബിൻ (17) തൂങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി വൈഷ്ണവ് ആത്മഹത്യ ചെയ്തത്. പഠന ഭാരമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്ന് സൂച
ന ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button