കൊല്ലം: തടി മില്ല് കത്തി 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. മുക്കുന്നം വാലുപച്ചയില്‍ കെ.പി. ഹൗസില്‍ യൂസഫിന്റെ സലാമിയ മില്‍ ആണ് കത്തിയത്. ഇന്നലെ 4.30നാണ് സംഭവം. 3 വരെ മില്ല് പ്രവര്‍ത്തിച്ചിരുന്നു. ജോലി നിര്‍ത്തി മില്ലില്‍ ഉള്ളവര്‍ പോയ ശേഷമാണ് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. യന്ത്രങ്ങളുടെ ഭാഗത്ത് നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ശക്തമായ കാറ്റില്‍ തീ ആളി പടര്‍ന്നു. പരിസരവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ലെന്നാണ് വിവരം. ഇതോടെ 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് മില്ലിന് ഉണ്ടായത്.
Post Your Comments