Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം ഉപയോഗിച്ച്‌ സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികളാണ് മോദി സ്വീകരിച്ചത്. പക്ഷെ രാജ്യത്തിനായി ഒന്നും ചെയ്‌തിട്ടില്ല. കാവല്‍ക്കാരന്‍റെ ജോലി സമ്പത്ത് സംരക്ഷിക്കുകയാണെന്ന് മോദി ഓർക്കണമെന്നും യെച്ചൂരി പറയുകയുണ്ടായി.

രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. ശ്രീരാമന്‍റെ ഭരണമല്ല ദുശ്ശാസനന്‍റെ ഭരണമാണ് നടക്കുന്നത്. സമ്പന്നരെ സഹായിക്കുന്ന നടപടികൾ മൂലം കർഷകർ ദുരിതത്തിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button