അജ്മാന്‍•അജ്മാനില്‍ സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് 6 മാസം ജയില്‍ ശിക്ഷ. 29 കാരിയായ വീട്ടുജോലിക്കാരിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എമിറാത്തിയായ സ്പോണ്‍സരുടെ മാതാവിന്റെയും മക്കളുടെയും ചിത്രം എടുക്കുകയും കളിയാക്കുന്ന ക്യാപ്ഷനുകളോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
കൂടാതെ, സ്പോണ്‍സറുടെ ഭാര്യയുടെ വസ്ത്രങ്ങള്‍ യുവതി അനുവാദമില്ലാതെ എടുത്തണിയുകയും ഫോട്ടോയെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റുകയും ചെയ്തിരുന്നു.
അതേസമയം, വസ്ത്രങ്ങള്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നും സ്പോണ്‍സറുടെ ഭാര്യ വിദേശത്ത് യാത്ര പോയ സമയത്ത് വസ്ത്രങ്ങള്‍ കടംവാങ്ങിക്കുകയായിരുന്നുവെന്നും യുവതി കോടതിയില്‍ വാദിച്ചു.
Post Your Comments