News

പെണ്ണിന്റെ ‘തീരാത്ത കടിയെ’ പറ്റിയുള്ള ചര്‍ച്ച ചെയ്യുന്നവരോട് ഡോ. വീണയ്ക്ക് പറയാനുള്ളത്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ഡോ. വീണ ജെഎസിന്റെ കുറിപ്പ് പ്രചരിക്കുന്നു. 9 വയസുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയുടെ വാര്‍ത്തയുടെ താഴെ സ്ത്രീകളെ വിമര്‍ശിച്ചുള്ള കമന്റുകളോട് പ്രതികരിച്ച് വീണ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒന്‍പതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ മുഴുവന്‍ ആ പെണ്ണിന്റെ ‘തീരാത്ത കടിയെ’ പറ്റിയുള്ള ചര്‍ച്ചകള്‍ ആണ്. തീരാത്ത കടിയല്ല ഇവിടെ വിഷയം എന്നത് ഓര്‍ക്കുക.
പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ആണ് അതിക്രമങ്ങള്‍ക്ക് വിധേയമാവുക എന്ന ഔദ്യോഗികകണക്കുകള്‍ നമ്മള്‍ എന്നാണ് ഗൗരവമായി ചര്‍ച്ച ചെയ്യുക.?
‘അവളെ അടിച്ചുകൊല്ലണം. പെണ്ണായതുകൊണ്ട് വെറുതെ വിടരുത് എന്നൊക്കെ’ പറഞ്ഞത് കണ്ടു.

മനസിലാക്കേണ്ടത് ഇത്രയുമേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികഅതിക്രമനിയമം ജന്‍ഡര്‍ ന്യൂട്രല്‍ ആണ്.
POCSO എന്നത് സെക്ഷന്‍ 375 IPC പോലെയല്ലെന്നാണ് പറഞ്ഞ് വന്നത്. റേപ്പ് എന്നത് ആണിന് മാത്രം പെണ്ണിന്റെ മുകളില്‍ ചെയ്യാവുന്ന അതിക്രമമാണ്.

ആണിന് ആണിനെ, ആണിന് ട്രാന്‍സ് ജന്‍ഡേഴ്‌സിനെ റേപ്പ് എന്ന അതിക്രമത്തിന് വിധേയമാക്കാം എന്നത് അംഗീകരിച്ചുള്ള നിയമനിര്‍മാണം നടക്കേണ്ടതുണ്ട്. നിലവിലുള്ള സാമൂഹികക്രമം വെച്ച് പെണ്ണിന് ആണിന്റെ മേല്‍ റേപ്പ് അതിക്രമം ആവാം എന്ന സാധുതക്ക് വഴിയില്ല.
POCSO പ്രകാരം അതിക്രമം കാട്ടിയത് ഏത് ലിംഗത്തില്‍പെട്ട ആളായാലും ശിക്ഷിക്കപ്പെടും.

ആണ്‍കുട്ടികളെക്കൂടെ നമ്മള്‍ കരുതണം. പ്രായലിംഗജാതിമതദേശരാഷ്ട്രീയഭേദങ്ങളിലല്ലാതെ നമ്മള്‍ കുഞ്ഞുങ്ങളെ കരുതണം. ഫേസ്ബുക്കില്‍ പിടി ജാഫര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം പറഞ്ഞ പീഡോഫിലിയ content ഉള്ള പോസ്റ്റിനെതിനെതിരെ കേസ് എടുക്കാന്‍ പറ്റുന്ന രീതിയില്‍ നിയമനിര്‍മാണം നടക്കേണ്ടതുണ്ട്.
കുട്ടികളുടെ മുറിവുകള്‍ നിസാരമാക്കരുത്. ഈ വിഷയത്തില്‍ സംസ്ഥാനദേശീയആരോഗ്യപരിപാടികളുടെ പോസ്റ്ററുകളില്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും പെണ്‍കുഞ്ഞിന്റെ ചിത്രം മാത്രമാണ് child abuseന് എതിരായുള്ള പോസ്റ്ററുകളില്‍ കാണാറുള്ളത്. ഒരു gender ന്യൂട്രല്‍ ആയ സമീപനം ഇവിടെ ആവശ്യമാണ്. Queer ആയ കുട്ടികളെ കൂടുതല്‍ അതിക്രമങ്ങള്‍ക്ക് വിധേയമാക്കാനുള്ള സാധ്യതയും തള്ളിക്കളയരുത്.
പിടി ജാഫര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം എഴുതിയത് വായിച്ചപ്പോള്‍ പണ്ട് മഞ്ചു കൊടുക്കാന്‍ കരുതിവെച്ചത് വായിച്ചപ്പോളുണ്ടായ അതേ പേടിയാണ് വരുന്നത്. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ല. പീഡോഫിലിയ സപ്പോര്‍ട് ചെയ്യുന്നവരോട് സംവദിക്കാന്‍ യാതൊരു താല്പര്യവും ഇല്ലാ.

NB: നിയമ/ശരീരഅവബോധസിലബസ് ആണ് നമുക്കാവശ്യം, കുട്ടികള്‍ക്കാവശ്യം. മണ്ണും ചരിത്രവും അറിയുംമുന്നേ നമ്മള്‍ നമ്മളെ അറിയേണ്ടതുണ്ട്.

https://www.facebook.com/veenajs/posts/794001284297775

shortlink

Related Articles

Post Your Comments

Related Articles


Back to top button