ഷാര്‍ജ: വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള സ്മാര്‍ട്ട് കൈയുറയുമായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ). ഈ കണ്ടുപിടുത്തത്തിന് അന്താരാഷ്്ട്ര പേറ്റന്റ് ലഭിച്ചതായി സേവ അറിയിച്ചു. ഇലക്ട്രിക്ക് ഉപകരണങ്ങളും വൈദ്യുതകേബിളുകളും കൈകാര്യം ചെയ്യുമ്പോഴും വൈദ്യുത കണക്ഷന്‍ പരിശോധിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് കൈയുറകളുടെ ലക്ഷ്യം.
സേവയിലെതന്നെ ഇന്നൊവേഷന്‍ സംഘമാണ് കൈയുറ നിര്‍മിച്ചത്. രണ്ടുമാതൃകകളാണ് നിര്‍മിച്ചത്. ആദ്യത്തേത് കുറഞ്ഞ വോള്‍ട്ടുള്ള ഉപകരണങ്ങള്‍ പരിശോധിക്കാനുള്ളതാണ്. വൈദ്യുതിപ്രവാഹം ഉണ്ടെങ്കില്‍ ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് സ്മാര്‍ട്ട് കൈയുറ ടെക്നീഷ്യന് മുന്നറിയിപ്പ് നല്‍കും. കൂടാതെ ഇതിലെ സ്മാര്‍ട്ട് സ്‌ക്രീന്‍ വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുകയും ചെയ്യും. രണ്ടാമത്തെ മാതൃകയിലെ റിമോട്ട് സെന്‍സര്‍ വൈദ്യുതിയുടെ സാന്നിധ്യം കണ്ടെത്താനുള്ളതാണ്. യു.എ.ഇ. ഇന്നൊവേഷന്‍ മാസാചരണത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തിലാണ് സ്മാര്‍ട്ട് കൈയുറ പ്രദര്‍ശിപ്പിച്ചത്.
Post Your Comments