കണ്ണൂര്‍ : ജില്ലയിലെ സിപിഎം നേതൃത്വം മനുഷ്യനെ പച്ചയ്ക്ക് കൊല്ലാന്‍ മടിയില്ലാത്ത ഈദി അമീന്റെ പിന്‍മുറക്കാരായി മാറിയെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി. തളിപറമ്പിലെ എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതികൂട്ടിലായ വിഷയത്തില്‍ ഇറക്കിയ പ്രസ്താവനയിലാണ് സതീശന്‍ പാച്ചേനി രൂക്ഷമായ ഭാഷയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത്.
താലിബാന്‍ മോഡല്‍ കൊല നടത്തിയതിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെ ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ പുറത്തിറക്കിയ കുറ്റപത്രം ഡ്രാക്കുളയുടെ രൂപം പൂണ്ട മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ ഭീഭത്സതയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
സിപിഎം നേതാക്കളെ തടഞ്ഞതായി വ്യാഖ്യാനം നടത്തി ജീവന് വേണ്ടി കേഴുന്ന കൗമാരക്കാരായവരെ തടഞ്ഞ് വെച്ച് വധിക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും പട്ടാപ്പകല്‍ വിചാരണ നടത്തി വധശിക്ഷ നടപ്പിലാക്കിയെന്നും പൊലീസും സിബിഐയും ഒരു പോലെ വ്യക്തമാക്കിയ കേസില്‍ ഉന്നതരായ സിപിഎം നേതാക്കള്‍ത്ത് നേരെ ക്രിമിനല്‍ ഗൂഢാലോചന കൊലക്കുറ്റവും രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സി ചുമത്തിയതിലൂടെ ഷുക്കൂര്‍ വധത്തില്‍ പ്രാദേശികമായിട്ടല്ല ഉന്നതതലങ്ങളില്‍ തന്നെയാണ് തീരുമാനമുണ്ടായതെന്ന് വ്യക്തമാണ്-ഡിസിസി പ്രസിഡണ്ട് പ്രസ്താവനയില്‍ പറയുന്നു
Post Your Comments