Latest NewsKollywood

താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല : കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി

ചെന്നൈ  :മാരി 2 വിന്റെ വമ്പന്‍ വിജയത്തിന് ശേഷം കോളിവുഡിലേ മുഴുവന്‍ ഗോസിപ്പ് കണ്ണുകളും ഇപ്പോള്‍ സായ് പല്ലവിക്ക് നേര്‍ക്കാണ്. പ്രേമം ചിത്രത്തിലൂടെ മലയാളികളുടെ മലര്‍ മിസ്സായ വെള്ളിത്തിരയിലെത്തിയ താരം ഇന്ന് ദക്ഷിണേന്ത്യയിലെ ഒട്ടനവധി യുവാക്കളുടെ സ്വപ്‌ന നായികയാണ്. ഹിറ്റ് ചിത്രങ്ങളുടെ തോഴിയായ സായ് പല്ലവിയുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ദക്ഷിണേന്ത്യയിലെ യുവനായകന്‍മാരെല്ലാരും.

ആരാധകരെ പോലെ തന്നെ സായ് പല്ലവിയെ ചുറ്റിപ്പറ്റ് ഗോസിപ്പുകളും കുറവല്ല. സായ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചുവെന്നായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ വാര്‍ത്ത. ഹിറ്റ് സിനിമകളുടെ കൊടുമുടിയില്‍, കരിയറിലെ ഏറ്റവും സുന്ദര നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ സായ് വിവാഹം കഴിക്കാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ ആരാധാകരില്‍ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രിയനടി. തന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്നത് വെറും വ്യാജവാര്‍ത്തയാണെന്നും തനിക്ക് കല്ല്യാണമേ കഴിക്കാന്‍ ആഗ്രഹമില്ലെന്നും നടി വെളിപ്പെടുത്തി.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ വെളിപ്പെടുത്തല്‍. എന്നും എപ്പോഴും അച്ഛനും അമ്മയ്‌ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിവാഹം ഇതിന് തടസമാകുമെന്നും സായ് പല്ലവി വ്യക്തമാക്കി. വിവാഹം കഴിഞ്ഞാല്‍ തങ്ങളുടേതായ ചെറിയ ഇടം നഷ്ടമാകുമെന്നും സായ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button