ന്യൂഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന മുലായം സിംഗ് യാദവിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ മുലായത്തിനോട് ആദരവുണ്ട്, എന്നാല്‍ മോദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്ന് രാഹുൽ പ്രതികരിച്ചു. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് എസ്പി അധ്യക്ഷൻ മുലായം സിങ് യാദവ് മോദിയെ പുകഴ്ത്തിയത്.
Post Your Comments