പുതുച്ചേരി: പുതുച്ചേരിയില്‍ ഗവര്‍ണ്ണര്‍ കിരണ്‍ ബേദിക്കെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും എംഎല്‍എമാരും. പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിഎംകെ യും സമരപ്പന്തലില്‍ എത്തി.
കിരണ്‍ ബേദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ രാജ് നിവാസിന് മുന്നില്‍ ധര്‍ണ നടത്തുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതി ഫയലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് -ഡിഎംകെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് പിന്നണിയില്‍ നടക്കുന്നതെന്നും നാരായണസ്വാമി പറഞ്ഞു.
ധര്‍ണയ്ക്ക് പിന്തുണ അറിയിച്ച് ഡിഎംകെ എംഎല്‍എമാരും രാജ് നിവാസിന് മുന്നില്‍ എത്തി. സ്പീക്കര്‍ വൈദ്യലിംഗവും ധര്‍ണയ്ക്ക് പിന്തുണ അറിയിച്ച് സമരപ്പന്തലില്‍ എത്തുകയുണ്ടായി.
Post Your Comments