Latest NewsNewsInternational

കൊറോണ വൈറസ്‌ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാഹിയില്‍ നിരോധനാജ്ഞ

മാഹി: രാജ്യത്തും, സംസ്ഥാനത്തും കോവിഡ് ഭീതി നിലനിൽക്കെ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ, കേന്ദ്രഭരണ പ്രദേശത്ത് ഇതിനോടകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാഹിയില്‍ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞദിവസം മാഹിയില്‍ ഒരു കോടി രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: കനത്ത ചൂടിലും ആശ്വാസമായി കേരളത്തിന്റെ ചില ഭാഗങ്ങളിൽ മഴ; വരും ദിവസങ്ങളിൽ മഴ ലഭിക്കുന്ന കാര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞത്

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നായിരുന്നു പ്രഖ്യാപനം. കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മാഹിയിലെ ബാറുകള്‍ ഈ മാസം 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button