Latest NewsKeralaIndia

സിപിഎം പാര്‍ട്ടി ചിഹ്നത്തിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണ – പി.എസ് ശ്രീധരന്‍പിള്ള

വാജ്പേയി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ദേശീയപാര്‍ട്ടി പദവി നഷ്ടമായപ്പോള്‍ സിപിഎം നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വന്ന് കാലുപിടിച്ചതിനെ തുടര്‍ന്നാണ്‌ വ്യവസ്ഥ ഭേദഗതി ചെയ്തത്

സിപിഎമ്മും കോൺഗ്രസ്സും ഒരുപോലെ അപകടമാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി.എസ് ശ്രീധരന്‍പിള്ള .സിപിഎമ്മിന്റെ അണികള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത് . വാജ്പേയി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ദേശീയപാര്‍ട്ടി പദവി നഷ്ടമായപ്പോള്‍ സിപിഎം നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വന്ന് കാലുപിടിച്ചതിനെ തുടര്‍ന്നാണ്‌ വ്യവസ്ഥ ഭേദഗതി ചെയ്തത്

.നാല് സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യവും 6 ശതമാനം വോട്ടും എന്നത് 3 സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യവും ലോകസഭയിലെ അംഗങ്ങളുടെ 2 ശതമാനവും എന്ന് ഭേദഗതി ചെയ്തതിന്റെ ബലത്തിലാണ് ഇപ്പോഴും സിപിഎം ദേശീയപാര്‍ട്ടിയായി തുടരാന്‍ സാധിക്കുന്നത് .ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ഇത് ഇല്ലാതാകുമെന്നും സിപിഎം പാര്‍ട്ടിയ്ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു .

പത്തി ഉയര്‍ത്തി കൊത്താന്‍ ആഞ്ഞു നില്‍ക്കുന്ന വിഷസര്‍പ്പമാണ് സിപിഎം എങ്കില്‍ കാലിനടിയില്‍ ഒളിഞ്ഞു കിടക്കുന്ന വിഷപാമ്പാണ് കോണ്‍ഗ്രസ്‌ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button