ഭൂമിയില്‍ ഏറ്റവും പച്ചപ്പ് നിറഞ്ഞ രാജ്യങ്ങളേതെന്നുളള റിപ്പോര്‍ട്ട് നാസ പുറത്ത് വിട്ടു. നാസ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കനുളള ഒരു കാര്യവും ഉണ്ടായിരുന്നു. ലോകക്കിലെ ഏറ്റവും പച്ചപ്പുളള രാജ്യങ്ങളില്‍ മേല്പന്തിയില് നില്‍ക്കുന്നത് ഇന്ത്യയാണ്.
ഭൂമിയിലെ ഹരിത സംരക്ഷണത്തിലെ മൂന്നിലൊന്നും ഇന്ത്യയിലും ചെെനയിലുമാണ് ഉളളതെന്ന് നാസ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 മുതല്‍ 2017 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഗവേഷകര്‍ പഠിച്ചത്. പഠനഫലം നേച്ചര്‍ സസ്റ്റെയ്നബിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്തെ കാടും കൃഷിയിടങ്ങളുമെല്ലാം ചേര്‍ന്ന പച്ചപ്പുമേഖലയുടെ 25 ശതമാനവും ചൈനയിലാണ്. ഇതില്‍ 42 ശതമാനം കാടുകളും 32 ശതമാനം കൃഷിയിടങ്ങളുമാണ്.
ഇന്ത്യയില്‍ കാടിന്റെ പങ്കാളിത്തം കുറവാണ്. 82 ശതമാനം പച്ചപ്പുമേഖലയും കൃഷിയിടങ്ങളാണ്. വനത്തിന്റെ പങ്ക് 4.4 ശതമാനം മാത്രമെന്നും നാസയുടെ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
Post Your Comments