പൂനെ: കാണാതായ വിവരാവകാശ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. വിനായക് ഷിര്‍സാത്ത് (32)എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കും തെരച്ചിലുകള്ക്കുമൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ലാവസായിലെ മുത്തയില്‍ നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജനുവരിയില്‍ പൂനെയില്‍ നിന്നാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments