ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം 15, 16 തിയതികളിൽ ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കെ. സി. ജോസഫ് എംഎൽഎ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ. എം. എ. യൂസഫലി, റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ഡയറക്ടർമാരായ ഡോ.ആസാദ് മൂപ്പൻ, ഡോ. രവി പിളള, ഡോ. എം. അനിരുദ്ധൻ, ഒ. വി. മുസ്തഫ, സി. വി. റപ്പായി, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ലോക കേരള സഭാംഗവും സാഹിത്യകാരനുമായ ബന്യാമിൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ ഏഴ് വിഷയ മേഖല സ്റ്റാന്റിംഗ് കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളിൻമേലുളള ചർച്ച നടക്കും. ദേവഭൂമിക (നൃത്തസംഗീത ശിൽപ്പം), ഗാനമേള എന്നിവ അരങ്ങേറും.
ലോകമെമ്പാടുമുള്ള ഇൻഡ്യൻ പൗരൻമാരായ കേരളീയരുടെ പൊതുവേദിയായി രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനമാണ് ദുബായിൽ നടക്കുക. പശ്ചിമേഷ്യയിലെ കേരളീയ സമൂഹമാണ് മേഖലാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
Post Your Comments